യുഎന്‍ അദൃശ്യമായ വീറ്റോ ഉപയോഗിക്കുന്നു: ഇന്ത്യ

ന്യൂയോര്‍ക്ക്: തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ടു നല്‍കുന്ന അപേക്ഷകള്‍ പരിഗണിക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ സ്ഥിരാംഗങ്ങള്‍ വ്യക്തമാക്കാത്തതിനെ ഇന്ത്യ യുഎന്നില്‍ ചോദ്യം ചെയ്തു. അദൃശ്യമായ വീറ്റോ അധികാരമാണ് അംഗങ്ങള്‍ ഉപയോഗിക്കുന്നതെന്നും ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാനുള്ള ബാധ്യത അവര്‍ക്കുണ്ടാവണമെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ജയ്‌ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിനെതിരേ ഉപരോധം ചുമത്തണമെന്ന ആവശ്യത്തെ ചൈന യുഎന്നില്‍ എതിര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ അഭിപ്രായപ്രകടനം.
യുഎന്‍ രക്ഷാസമിതിക്കു കീഴിലെ അല്‍ഖാഇദ, താലിബാന്‍ ഉപരോധ സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ അടഞ്ഞ സ്വഭാവത്തിനെതിരേയും ഇന്ത്യയുടെ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ വിമര്‍ശനമുന്നയിച്ചു.
Next Story

RELATED STORIES

Share it