യുഎഇ ഉന്നതതല സംഘം ഇന്ത്യയിലെത്തുന്നു

അബൂദബി: അബൂദബി കിരീടാവകാശിയും യുഎഇ ആംഡ് ഫോഴ്‌സിന്റെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച ഇന്ത്യയിലെത്തും. സൗഹൃദത്തില്‍ നില്‍ക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സന്ദര്‍ശനത്തോടെ കൂടുതല്‍ ശക്തമാവും.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം സുപ്രധാനമായ കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ സംഘത്തില്‍ ഉന്നത വ്യക്തിത്വങ്ങളും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യവസായികളും സാമ്പത്തിക വിദഗ്ധരും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബൂദബിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം അബൂദബി ഇന്ത്യയുടെ അടിസ്ഥാന വികസനത്തിനു വേണ്ടി 75 കോടി ഡോളര്‍ നിക്ഷേപം ഇറക്കാന്‍ തീരുമാനിച്ചിരുന്നു.
Next Story

RELATED STORIES

Share it