യുഎഇയില്‍ ആഹ്ലാദത്തിനായി ഒരു മന്ത്രാലയം
BY Sumeera SMR11 Feb 2016 4:48 AM GMT
Sumeera SMR11 Feb 2016 4:48 AM GMT
അബൂദബി: പൊതുജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതികള്‍ രൂപീകരിക്കാനും ആവിഷ്കരിക്കാനും നടപ്പാക്കാനും ഒരു മന്ത്രാലയത്തിന് രൂപം നല്കാന് തയ്യാറെടുക്കുകയാണ് യുഎഇ.
അധികം വൈകാതെ തന്നെ ഈ വകുപ്പ് നിലവില്‍ വരുമെന്ന് യുഎഇ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂം ട്വിറ്ററിലൂടെ അറിയിച്ചു.
ഏതാനും മന്ത്രാലയങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കും. അതോടൊപ്പം സഹിഷ്ണുതയ്ക്കായി ഒരു മന്ത്രാലയും രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതാദ്യമായാണ് അദ്ദേഹം ട്വിറ്ററിലൂടെ ഒരു സുപ്രധാന പ്രഖ്യാപനം നടത്തുന്നത്. യുവാക്കളുടെ വിഷയം കൈകാര്യം ചെയ്യുന്നതിനായി 25 വയസ്സില്‍ താഴെയുള്ള ഒരു മന്ത്രിയെ ആവശ്യമുണ്ടെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു.
വിവിധ മന്ത്രാലയങ്ങള്‍ കൂട്ടിച്ചേര്‍ത്തും മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിച്ചും പുതിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ് യുഎഇ. നിലവിലെ പല മന്ത്രാലയങ്ങള്‍ക്കും പുതിയ പേരുകള്‍ നല്‍കിയിട്ടുമുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT