യുഎഇയിലെ മല്യയുടെ സ്ഥാപനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു

ദുബയ്: ഇന്ത്യയില്‍നിന്ന് 9000 കോടി രൂപയുമായി മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യ ചെയര്‍മാനായ യുഎഇയിലെ സ്ഥാപനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ദുബയിലെ അല്‍ നഹ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് അബൂദബിയിലും ദുബയിലും ബ്രാഞ്ചുകളുണ്ട്. ഇലക്ട്രിക്ക് ഉപകരണങ്ങളും കേബിളുകളും വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ മലയാളിയാണ്. ജബല്‍ അലിയില്‍ 1989 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനത്തിന് മറ്റു പേരുകളിലായി ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലും സ്ഥാപനങ്ങളുണ്ട്. യുബി ഗ്രുപ്പ് എന്ന പേരില്‍ സ്ഥാപനം രൂപീകരിച്ചത് 1993ലാണ്. ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്ക് സ്ഥാപനങ്ങളായ ഉഷ, ഹേവല്‍സ് അടക്കമുള്ള സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് യുബി ഗ്രൂപ്പ്. ഈ സ്ഥാപനങ്ങളില്‍ മലയാളികളടക്കം 60 ജീവനക്കാര്‍ ജോലി നോക്കുന്നുണ്ട്.
Next Story

RELATED STORIES

Share it