യുഎഇയിലെ തൊഴില്‍ കരാര്‍ മലയാളത്തിലും

ന്യൂഡല്‍ഹി: യുഎഇയില്‍ മലയാളമുള്‍പ്പെടെയുള്ള അഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ കൂടി തൊഴില്‍ കരാറുകളും തൊഴില്‍ വാഗ്ദാനങ്ങളും തയ്യാറാക്കാം.
യുഎഇയിലെ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലാണ് തൊഴില്‍രംഗത്തെ പരിഷ്‌കരണം സംബന്ധിച്ച പുതിയ നിയമം കൊണ്ടുവന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, ബംഗാളി, തെലുങ്ക് ഭാഷകളും ഇനി ഈയാവശ്യത്തിന് ഉപയോഗിക്കാം. ഉര്‍ദു നേരത്തെ തന്നെ യുഎഇ അംഗീകരിച്ചിരുന്നു. തൊഴിലുടമയ്ക്കുള്ള കരാറിന്റെ പകര്‍പ്പ് അറബിയിലായിരിക്കും. അറബിയിലും ഇംഗ്ലീഷിലും തൊഴിലാളിയുടെ മാതൃഭാഷയിലുമാണ് കരാര്‍ തയ്യാറാക്കേണ്ടത്.
Next Story

RELATED STORIES

Share it