യാഥാര്‍ഥ്യബോധത്തോടെയുള്ള ബജറ്റ്: കുമ്മനം

കൊച്ചി: യാഥാര്‍ഥ്യബോധത്തോടെയുള്ള ബജറ്റാണ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിന് റബറിന് വിലസ്ഥിരതാ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും. സപ്ലിമെന്ററി ബജറ്റില്‍ ഇതുള്‍പ്പെടുത്താനും കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാനും ആവശ്യപ്പെടുമെന്നും കുമ്മനം പറഞ്ഞു.
Next Story

RELATED STORIES

Share it