യാത്രാ നിരക്ക് കുറയ്ക്കല്‍: ചര്‍ച്ച പരാജയം

തിരുവനന്തപുരം: ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ യാത്രാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ച പരാജയം. മറ്റു ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഡീസല്‍ വില കുറഞ്ഞതിന്റെ പേരില്‍ നിരക്ക് കുറയ്ക്കാനാവില്ലെന്നും തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.
സ്‌പെയര്‍ പാര്‍ട്‌സ്, അറ്റകുറ്റപ്പണി, തൊഴിലാളികളുടെ കൂലി ഉള്‍പ്പെടെയുള്ള വിവിധ കണക്കുകള്‍ ബസ് ഉടമകള്‍ മന്ത്രിക്കു മുന്നില്‍ നിരത്തി. ഡീസല്‍ ചെലവ് 40 ശതമാനം മാത്രമാണെന്നും ബാക്കി 60 ശതമാനം മറ്റു ചെലവുകളാണെന്നുമാണ് ഉടമകളുടെ വാദം. ഈ സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കാന്‍ യാതൊരു മാര്‍ഗവുമില്ല. മറ്റു ചെലവുകള്‍ കൂടിയ പശ്ചാത്തലത്തില്‍ നിരക്ക് കൂട്ടാനുള്ള ആവശ്യം മുന്നോട്ടുവയ്ക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന. സെക്രട്ടറി പി പീതാംബരന്‍ പറഞ്ഞു.
ബസ് ഉടമകളില്‍ നിന്ന് അനുകൂല നിലപാടുണ്ടാവാത്തതിനാല്‍ വിഷയത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍, ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it