യാത്രാപ്പടി തട്ടിപ്പ്: മുന്‍ സ്പീക്കര്‍ എന്‍ ശക്തനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: വ്യാജ യാത്രാരേഖകള്‍ നല്‍കി ലക്ഷങ്ങ ള്‍ തട്ടിയെടുത്തെന്ന പരാതിയി ല്‍ മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍ ശക്തനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇതുസംബന്ധിച്ച് ക്വിക്ക് വെരിഫിക്കേഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഉത്തരവായി.
യാത്രാപ്പടി തട്ടിപ്പ് പുറത്തുവിട്ടപ്പോള്‍ അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ത്വരിതപരിശോധനയാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍, അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി നടപടിയെടുത്തിരുന്നില്ല.
ഡെപ്യൂട്ടി സ്പീക്കര്‍, സ്പീക്കര്‍ പദവികളിലിരിക്കെ ശക്തന്‍ പ്രതിമാസം ശരാശരി ഒരുലക്ഷം രൂപ ലഭിക്കത്തക്കവിധം വ്യാജ ബില്ല് സമര്‍പ്പിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും മന്ത്രിമാരും ഉള്‍െപ്പടെയുള്ള വിവിഐപികളുടെ യാത്രാവിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസിനെ അറിയിക്കണമെന്നാണു വ്യവസ്ഥ. അങ്ങനെ നല്‍കിയ രേഖകളും ശക്തന്‍ സമര്‍പ്പിച്ച ബില്ലുകളും പൊരുത്തപ്പെടാതിരുന്നതോടെയാണു തിരിമറി വെളിച്ചത്തായത്.
Next Story

RELATED STORIES

Share it