malappuram local

യാത്രക്കാര്‍ ബസ്സില്‍; കണ്ടക്ടര്‍ ബൈക്കില്‍

തിരൂര്‍: യാത്രക്കാര്‍ ബസ്സില്‍ സഞ്ചരിക്കുകയും ബസ്സിന് പിറകിലായി മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ച് കണ്ടക്ടര്‍ ചാര്‍ജ് പിരിക്കുകയും ചെയ്യുന്നു. യാത്രാസൗകര്യം ഏറെക്കുറഞ്ഞ ആതവനാട് പഞ്ചായത്തിലെ കാട്ടിലങ്ങാടി-പുത്തനത്താണി റൂട്ടിലാണ് ഈ പുതുമ നിറഞ്ഞ കാഴ്ച്ച. അഞ്ച് മിനിറ്റിലേറെ ഇടവിട്ടാണ് ഈറൂട്ടില്‍ ബസ്സുകളോടുന്നത്.
അതുകൊണ്ട് ഏതു സമയവും യാത്രക്കാരെ കുത്തി നിറച്ചാണ് യാത്ര. പല സമയത്തും ബസ്സിന്റെ വാതിലില്‍ തൂങ്ങിയാണ് വിദ്യാര്‍ഥികളടക്കം യാത്ര ചെയ്യുന്നത്. അതിനാലാണ് കണ്ടക്ടര്‍ പിറകിലെ വാഹനത്തിലെത്തി ചാര്‍ജ് പിരിക്കേണ്ടി വരുന്നത്. ഈ റൂട്ടില്‍ ഓടുന്ന ബസ്സുകളുടെ ഉടമസ്ഥന്‍ ഒരാളായതിനാല്‍ പലപ്പോഴും ട്രിപ്പ് മുടക്കുന്നതായും പരാതിയുണ്ട്. കുറച്ചുകാലം ഈ വഴി കെഎസ്ആര്‍ടിസി ബസ്സുകളോടിയെങ്കിലും അതും നിലച്ചതോടെ യാത്രാദുരിതത്തിന് ആക്കം കൂട്ടി. ഇതുവഴി കൂടുതല്‍ ബസ്സ് പെര്‍മിറ്റ് അനുവദിച്ചാലേ നാട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമാവൂ.
Next Story

RELATED STORIES

Share it