Kottayam Local

യാത്രക്കാര്‍ക്ക് അപകടക്കെണി ഒരുക്കി മേലുകാവുമറ്റം- കല്ലുവെട്ടം റോഡ്

മേലുകാവുമറ്റം: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മേലുകാവുമറ്റം കല്ലുവെട്ടം റോഡ് നാട്ടുകാര്‍ക്ക് അപകടകെണിയാവുന്നു. രണ്ടു കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള റോഡിന്റെ ടാറിങാണ് ദുരിതമായിരിക്കുന്നത്. റോഡിന്റെ ഇരുവശത്തു നിന്നും ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും നടുവിലത്തെ ഭാഗത്ത് 100 മീറ്ററോളം ദൂരം ടാറിങ് നടത്തിയിട്ടില്ല. വലിയ ഇറക്കവും വളവും നിറഞ്ഞ ഭാഗത്താണ് പണി പൂര്‍ത്തിയാക്കാതെ കിടക്കുന്നത്. ഇരു ചക്രവാഹനയാത്രക്കാരാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. ഇലവീഴാപൂഞ്ചിറയ്ക്കു പോവുന്ന മറ്റു സ്ഥലങ്ങളില്‍ നിന്നെത്തുവരും നാട്ടുകാരും ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്. ടാറിങ് ഇല്ലാത്ത ഭാഗത്ത് എത്തുമ്പോള്‍ മാത്രമേ റോഡിന്റെ അവസ്ഥ അറിയാന്‍ സാധിക്കുകയുള്ളൂ എന്നത് അപകടങ്ങള്‍ക്കും കാരണമാവുന്നുണ്ട്. പലപ്രാവശ്യം ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നിലനിലനില്‍പ്പ് സമരം ആരംഭിച്ചു
വൈക്കം: കേരള സംസ്ഥാന പട്ടികവര്‍ഗ മഹാസഭ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫിസിനു മുന്നില്‍ അനിശ്ചിതകാല നിലനിലനില്‍പ്പ് സമരം ആരംഭിച്ചു. മഹാസഭ സംസ്ഥാന പ്രസിഡന്റ് എം എ കുട്ടന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ കെ ഗുപ്തന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി കെ വേണു, സി വി ഹരിദാസ്, ദിലീപ്, കെ ആര്‍ അംബി, കല്ലൂര്‍കാട് ശിവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it