malappuram local

യാത്രക്കാരെ പിഴിഞ്ഞ് ഓട്ടോ സമാന്തര സര്‍വീസുകള്‍

അങ്ങാടിപ്പുറം: റെയില്‍വേ മേല്‍പാല നിര്‍മാണ പ്രവൃത്തിയുടെ ദുരിതത്തിടയില്‍ അങ്ങാടിപ്പുറത്ത് പാരലല്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ ചൂഷണം ചെയ്യുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം അങ്ങാടിപ്പുറത്ത് നിന്നു ഓട്ടോറിക്ഷയില്‍ കയറി 100 മീറ്റര്‍ സഞ്ചരിച്ച് വഴി മധ്യെ ഇറങ്ങിയ യാത്രക്കാരന്റെ കൈയില്‍ നിന്നു ഓട്ടോക്കാരന്‍ വാങ്ങിയത് 10 രൂപ. എട്ട് രൂപയല്ലേ എന്നു ചോദിച്ചപ്പോള്‍ ഇവിടെ 10 രൂപയാണ് എന്നായിരുന്നുവത്രെ മറുപടി.
അങ്ങാടിപ്പുറത്ത് ഓടുന്ന പല പാരലല്‍ സര്‍വീസുകളും പെരിന്തല്‍മണ്ണയിലേക്ക് 10 ഉം 15ഉം രൂപയാണ് ഈടാക്കുന്നത്. അങ്ങാടിപ്പുറത്ത് യാത്ര അവസാനിപ്പിക്കുന്ന ബസ്സുകളില്‍ നിന്നിറങ്ങുന്ന യാത്രക്കാരാണ് ഈ ദുരിതത്തില്‍ പെടുന്നവരില്‍ അധികപേരും. ഓട്ടോകളും യാത്രക്കാരും തമ്മിലുളള വാടക പ്രശ്‌നം ഇവിടെ നിത്യസംഭവമാണ്. പോലിസോ വാഹനവകുപ്പോ ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തതിനാലാണ് യാത്രക്കാരെ ചൂഷണം ചെയ്യാന്‍ ഇവര്‍ ധൈര്യം കാട്ടുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ വാടക പ്രശ്‌നത്തില്‍ യാത്രക്കാരന്‍ ആര്‍ടിഒക്ക് പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it