Flash News

യാത്രക്കാരുടെ തിരക്ക്; വേനലവധിക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍

യാത്രക്കാരുടെ തിരക്ക്; വേനലവധിക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍
X
train

[related]

തിരുവനന്തപുരം: വേനലവധിയിലെ യാത്രക്കാരുടെ തിരക്ക് കുറക്കുന്നതിനായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനുകള്‍ക്ക് പ്രത്യേക നിരക്കും ഈടാക്കും. തിരുനെല്‍വേലി-ഗാന്ധിധാം, എറണാകുളം-വേളാങ്കണ്ണി, എറണാകുളം-മുംബൈ എന്നീ റൂട്ടുകളിലാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ട്രെയിനുകളിലേക്കുള്ള സീറ്റു റിസര്‍വേഷന്‍ തുടങ്ങിയതായി റെയില്‍വേ അറിയിച്ചു.

തിരുനെല്‍വേലി-ഗാന്ധിധാം സ്‌പെഷ്യല്‍ ട്രെയിന്‍ മേയ് 26 ന് രാവിലെ 7.55 ന് തിരുനെല്‍വേലിയില്‍ നിന്നും പുറപ്പെട്ട് 28 ന് പുലര്‍ച്ചെ 4.50 ന് ഗാന്ധിധാമില്‍ എത്തും. നെയ്യാറ്റിന്‍കര, തിരുവനന്തപുരം, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, മാംഗളൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടായിരിക്കും.
എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ മേയ് 12, 19 ദിവസങ്ങളില്‍ രാത്രി 8.10 ന് എറണാകുളത്തു നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.30 ന് വേളാങ്കണ്ണിയില്‍ എത്തും. ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലും സ്‌റ്റോപ്പുണ്ട്. എറണാകുളം-മുംബൈ സി എസ്ടി മേയ് 20, 27, ജൂണ്‍ മൂന്ന് (വെള്ളിയാഴ്ചകളില്‍) തീയ്യതികളില്‍ രാത്രി 11.30 ന് എറണാകുളത്തു നിന്നും പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 1.20 ന് മുംബൈയില്‍ എത്തും.
Next Story

RELATED STORIES

Share it