Second edit

യാത്രകള്‍ നിരവധി

കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ച് ഇന്നലെ തുടങ്ങി. വെള്ളാപ്പള്ളി നടേശന്റെ സന്ദേശയാത്ര ഏതാനും ആഴ്ചകള്‍ക്കു മുമ്പ് അവസാനിച്ചതേയുള്ളൂ. സിപിഎമ്മിന്റെ കേരള മാര്‍ച്ച് ആരംഭിക്കാനിരിക്കുന്നു. സിപിഐയും കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ കേരള യാത്ര നടത്തുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് നടത്താനിരിക്കുന്ന യാത്രയാണ് മറ്റൊന്ന്. ഇതര രാഷ്ട്രീയപ്രസ്ഥാനങ്ങളും അവരവരുടെ ശക്തിയുടെ തോതു വച്ച് യാത്രകള്‍ നടത്തും. ചിലര്‍ ഉടയ്ക്കുന്നത് തേങ്ങ, മറ്റു ചിലര്‍ ചിരട്ട- അത്രയേയുള്ളൂ വ്യത്യാസം.
രാഷ്ട്രീയപ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം യാത്രകള്‍ ജനങ്ങളെ ഉണര്‍ത്താനുള്ള ഏറ്റവും മികച്ച ഉപാധികള്‍ തന്നെ. ഒരു മാര്‍ച്ച് കഴിയുമ്പോഴേക്കും സംഘടനാ സംവിധാനം ഊര്‍ജസ്വലമാവും. ചില സന്ദേശങ്ങള്‍ പ്രസരിപ്പിക്കാനാവും. ജനങ്ങളെ ഉത്തേജിപ്പിക്കാനും സാധിക്കും. ഇതേ മട്ടിലുള്ള രഥയാത്രകള്‍ വഴിയാണല്ലോ ഹിന്ദുത്വ രാഷ്ട്രീയം ബാബരി മസ്ജിദ് വിരുദ്ധ തരംഗവും മറ്റും രൂപപ്പെടുത്തിയത്.
എന്നാല്‍, സംസ്ഥാനത്തിനു താങ്ങാനാവുന്നതാണോ ഈ യാത്രകളുടെ ഭാരം? യാത്രകള്‍ക്ക് വലിയ പണച്ചെലവുണ്ട്. ഈ പണം മുഴുവനും പിരിച്ചെടുക്കുകയാണ്. നേതാക്കന്മാരുടെയും അനുയായികളുടെയും വലിയൊരു നിര വാഹനവ്യൂഹങ്ങളില്‍ തലങ്ങും വിലങ്ങും പായുന്നു. അതിനു വേണ്ടി എത്രയധികം ഊര്‍ജമാണ് ചെലവഴിക്കുന്നത്! എത്രയേറെ ഇന്ധനമാണ് ഉപയോഗിക്കുന്നത്! ഈ യാത്രകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ എത്ര വലുതാണ്!
Next Story

RELATED STORIES

Share it