യാക്കൂബ് മേമന്റെ തൂക്കുകയര്‍ വേദിയിലെത്തിച്ച് യദുമോഹന്‍ താരമായി

കെ മുഹമ്മദ് റാഫി

തിരുവനന്തപുരം: മകളെ മാപ്പ് മുംബൈ സ്‌ഫോടന കേസില്‍ നിരപരാധിത്വം തെളിയിക്കാനാകാതെ തൂക്കുകയറിലേറിയ യാക്കൂബ് മേമന്റെ മകളുടെ അവസാന നിമിഷ വേദന വേദിയിലെത്തിച്ച് യദുമോഹന്‍ താരമായി. ഇന്നലെ നടന്ന ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ട് മല്‍സരത്തിലാണ് പാലക്കാട് ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യദുമോഹന്‍. രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ യാക്കൂബ് മേമന്റെ തൂക്കിലേറ്റിയതും
അവസാന നിമിഷത്തെ മേമന്റെ മകളുടെ വേദനയും അവതരിപ്പിച്ച് എ ഗ്രേഡ് നേടിയത്. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം അന്തരിച്ച ദിവസമായിട്ടുപോലും വധ ശിക്ഷ നീട്ടി വയ്ക്കാത്തതും വിഷയത്തില്‍ നിഴലിച്ചിരുന്നു.
Next Story

RELATED STORIES

Share it