യമന്‍: ഹൂഥികള്‍ സര്‍ക്കാരേതര സംഘടന ഓഫിസുകള്‍ പൂട്ടിച്ചു

സന്‍ആ: യമനിലെ വിമത സായുധസംഘമായ ഹൂഥികള്‍ നിരവധി സര്‍ക്കാരേതര സംഘടനാ (എന്‍ജിഒ) ഓഫിസുകള്‍ അടച്ചുപൂട്ടിയതായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. എതിര്‍ രാഷ്ട്രീയപ്പാര്‍ട്ടിയുമായി ബന്ധമുള്ള പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇസ്‌ലാ എന്ന പേരുള്ള രാഷ്ട്രീയപ്പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ചാണ് ഭൂരിഭാഗം സംഘടനകള്‍ക്കും നിരോധനം കൊണ്ടുവന്നതെന്നു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അറിയിച്ചു. നൂറിലധികം ഇസ്‌ലാഹ് പാര്‍ട്ടി പ്രവര്‍ത്തകരെ ഹൂഥികള്‍ തടവിലാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it