യമന്‍: സൗദി സഖ്യസേനയിലെ ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടു

സന്‍ആ: യമന്‍ സര്‍ക്കാരിനെ പിന്തുണച്ച് ഹൂഥി വിമതര്‍ക്കെതിരേ ആക്രമണം നടത്തിവരുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേനയിലെ രണ്ടു മുതിര്‍ന്ന ഓഫിസര്‍മാര്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടു. സൗദി കേണല്‍ അബ്ദുല്ല അല്‍ സഹ്‌യാന്‍, യുഎഇ ഓഫിസര്‍ അല്‍ കെത്ത്ബി എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടതെന്നു സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് സൗദി, യുഎഇ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറന്‍ യമനി പ്രവിശ്യയായ താഇസ് മോചിപ്പിക്കുന്നതിനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ട സംഘത്തിനു നേതൃത്വം നല്‍കി നിലയുറപ്പിച്ച ഇരുവരും താഇസ് നഗരത്തിനു സമീപമാണ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it