യമന്‍ വൃദ്ധസദനത്തിലെ ആക്രമണം: മാര്‍പാപ്പ അപലപിച്ചു

റോം: കഴിഞ്ഞദിവസം യമനിലെ വൃദ്ധസദനത്തിലുണ്ടായ ആക്രമണത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചു. നാല് ഇന്ത്യന്‍ കന്യാസ്ത്രീകളുള്‍പ്പെടെ 16 പേരാണ് തോക്കുധാരി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ശെയ്ഖ് ഉസ്മാന്‍ ജില്ലയില്‍ മദര്‍ തെരേസ സ്ഥാപിച്ച വൃദ്ധസദനത്തിലാണ് ആക്രമണമുണ്ടായത്. കന്യാസ്ത്രീകള്‍ക്കു പുറമെ, നാലു നഴ്‌സുമാരും നാലു സുരക്ഷാജീവനക്കാരും മറ്റ് ജോലിക്കാരുമാണ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it