യമന്‍: തടവുകാരെ കൈമാറാന്‍ ധാരണ

സന്‍ആ: യമനില്‍ സര്‍ക്കാരും ഹൂഥി വിമതരും തമ്മില്‍ പകുതിയോളം തടവുകാരെ കൈമാറാന്‍ ധാരണയിലെത്തി. കഴിഞ്ഞ വര്‍ഷം ഇരു വിഭാഗങ്ങളും തമ്മില്‍ സമാധാനചര്‍ച്ച ആരംഭിച്ചശേഷം ആദ്യ നീക്കമാണിത്. യുഎന്‍ പ്രത്യേക നയതന്ത്രജ്ഞന്‍ ഇസ്മായില്‍ ഔദ് ശെയ്ക്ക് അഹ്മദിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ 20 ദിവസങ്ങള്‍ക്കുള്ളില്‍ തടവുകാരെ മോചിപ്പിക്കാന്‍ ധാരണയിലെത്തിയതായി ഇരുവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ അറിയിച്ചു. വിശുദ്ധ റമദാന്‍ മാസത്തിനു മുന്നോടിയായി തടവുകാരെ മോചിപ്പിക്കാനാണ് തത്ത്വത്തില്‍ അംഗീകാരമായത്.
ബാക്കിയുള്ളവരെ പിന്നീട് മോചിപ്പിക്കും. വിഷയത്തില്‍ ചര്‍ച്ച തുടരും.
6400ഓളം പേരുടെ മരണത്തിലേക്ക് നയിച്ച യമനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായാണ് യുഎന്നിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 28 ലക്ഷം പേര്‍ക്കാണ് വീടു വിട്ടോടിപ്പോവേണ്ടി വന്നത്.
Next Story

RELATED STORIES

Share it