യമനില്‍ യുഎഇ യുദ്ധവിമാനം തകര്‍ന്നുവീണു

അബൂദബി: യമനില്‍ ഹൂഥികള്‍ക്കെതിരേ ആക്രമണം നടത്തുന്നതിനിടെ യുഎഇയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് വൈമാനികര്‍ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറുമൂലമാണ് വിമാനം തകര്‍ന്നുവീണതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
വിമാനം കാണാതായായി യുഎഇ ഔദ്യോഗിക വാര്‍ത്താഏജന്‍സി വാം നേരത്തേ വാര്‍ത്ത പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിക്ക് പിന്തുണ പ്രഖ്യാപിച്ച് സൗദി സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തില്‍ യുഎഇയും പങ്കാളിയാണ്. സംഘര്‍ഷത്തില്‍ യമനില്‍ ഇതുവരെ 6000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സിവിലിയന്‍മാരായിരുന്നു. ഇതാദ്യമായാണ് യുഎഇ വിമാനം യമനില്‍ തകര്‍ന്നുവീഴുന്നത്. തെക്കന്‍ നഗരമായ ഏദനിനടുത്തുള്ള മലനിരകളിലാണ് വിമാനം തകര്‍ന്നുവീണത്.
Next Story

RELATED STORIES

Share it