യമനില്‍ കൊല്ലപ്പെട്ടത് 45 നവസൈനികര്‍

സന്‍ആ: യമനി നഗരമായ ഏദനിലുണ്ടായ സ്‌ഫോടനത്തില്‍ 45ഓളം നവസൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഖൊര്‍മാഷ്‌കര്‍ ജില്ലയിലാണു സംഭവം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സൈനികര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരി നില്‍ക്കുന്നതിനിടെയായിരുന്നു ആദ്യസ്‌ഫോടനം. പിന്നാലെ ഒരു തവണകൂടി സ്‌ഫോടനമുണ്ടായി. ഹൂഥികള്‍ യമന്‍ തലസ്ഥാനം സന്‍ആ നിയന്ത്രണത്തിലാക്കിയതോടെ ഏദന്‍ ഇപ്പോള്‍ താല്‍ക്കാലിക സര്‍ക്കാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുകയാണ്.
സര്‍ക്കാര്‍ സൈന്യവും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഏദന്‍ വിമതരുടെ കൈയില്‍നിന്നു തിരിച്ചുപിടിച്ചത്. അതേസമയം, അല്‍ഖാഇദയുടെയും ഐഎസിന്റെയും പ്രാദേശിക വിഭാഗങ്ങള്‍ ഭരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സന്‍ആ തിരിച്ചുപിടിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തിവരുകയാണ്.
Next Story

RELATED STORIES

Share it