Flash News

യമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാവുന്നു; രക്ഷതേടി ഇന്ത്യക്കാര്‍

യമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാവുന്നു; രക്ഷതേടി ഇന്ത്യക്കാര്‍
X
asdsadsadsadsa1-620x310

സന: ആഭ്യന്തരയുദ്ധം രൂക്ഷമാവുന്ന യമനില്‍ 70ഓളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്തില്‍ നിന്നുള്ളവരാണ് 15 ദിവസമായി യെമനിലെ കോക്ക തുറമുഖത്ത് കുടുങ്ങിക്കിടങ്ങുന്നത്. കാര്‍ഗോ ഇറക്കാനായി പോയതായിരുന്നു ഇവര്‍, 70 പേരടങ്ങുന്ന ഞങ്ങളും ബോട്ടുകളും കുടുങ്ങിക്കിടക്കുകയാണെന്നും, ഇവിടേക്ക് പലതവണ റോക്കറ്റാക്രമണം നടന്നുവെന്നും അധികാരികള്‍ക്കയച്ച റേഡിയോ സന്ദേശത്തില്‍ പറയുന്നു.

തങ്ങള്‍ ഇന്ത്യക്കാരാണ് വളരെ പ്രയാസപ്പെട്ടാണ് ഒരോ നിമിഷവും തള്ളി നീക്കുന്നതെന്നും മരണം മുഖാമുഖം കണ്ടാണ് ഞങ്ങള്‍ ഇവിടെ കഴിയുന്നതെന്നും എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷിക്കണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ആര്‍.കെ.എന്‍.
Next Story

RELATED STORIES

Share it