യമനിലെ ക്ലസ്റ്റര്‍ ബോംബാക്രമണം നിഷേധിച്ച് അറബ് സഖ്യസേന

സന്‍ആ: യമനില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചുവെന്ന ആരോപണം ഹൂഥികള്‍ക്കെതിരേ ആക്രമണം നടത്തിവരുന്ന അറബ് സഖ്യസേന നിഷേധിച്ചു. സഖ്യസേനയുടെ ക്ലസ്റ്റര്‍ ബോംബാക്രമണം യുദ്ധക്കുറ്റ പരിധിയില്‍ വരുമെന്ന യുഎന്‍ സെക്രട്ടറി ജന. ബാന്‍ കി മൂണിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സഖ്യസേന ആരോപണം നിഷേധിച്ചത്. സഖ്യസേന ജനുവരി ആറിന് ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചുവെന്നു പ്രദേശവാസികളെ ഉദ്ധരിച്ച് വ്യാഴാഴ്ച പുറത്തുവിട്ട റിപോര്‍ട്ടില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റൈറ്റ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) വ്യക്തമാക്കിയിരുന്നു.
റിപോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നും വേണ്ടത്ര തെളിവുകള്‍ പുറത്തുവിടുന്നതില്‍ സംഘടന പരാജയപ്പെട്ടെന്നും സഖ്യസേനാ വക്താവ് വ്യക്തമാക്കി. അത്തരം ബോംബുകള്‍ തങ്ങളുടെ ശേഖരത്തിലില്ലെന്നും 90 ശതമാനം ആക്രമണങ്ങളും സ്‌കഡ് മിസൈലുകള്‍ ഉപയോഗിച്ചാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it