thrissur local

യന്ത്രത്തകരാര്‍; വിവിധ ബൂത്തുകളില്‍ വോട്ടിങ് വൈകി

തൃശൂര്‍: ജില്ലയിലെ വിവിധ പോളിങ് ബൂത്തുകളില്‍ യന്ത്രതകരാര്‍ മൂലം രാവിലെ വോട്ടിങ് തടസ്സപ്പെട്ടു. അരണാട്ടുകര ഇന്‍ഫെന്റ് ജീസസ് സ്‌കൂളിലെ 78ാം നമ്പര്‍ ബൂത്തിലും പറവട്ടാനി പള്ളി സ്‌കൂള്‍ ബൂത്തിലും മെഷീന്റെ തകരാറുമൂലം വോട്ടിങ് അരമണിക്കൂറോളം തടസ്സപ്പെട്ടു. കണിമംഗലം സെന്റ് തെരേസാസ് കോണ്‍വെന്റ് നഴ്‌സറി സ്‌കൂളിലെ 110ാം നമ്പര്‍ ബൂത്തില്‍ മെഷീന്‍ തകരാറിലായതു മൂലം ഏറെ നേരം വോട്ടിങ് തടസ്സപ്പെട്ടു. വരന്തരപ്പിള്ളി പൗണ്ട്73 എല്‍പി സ്‌കൂളില്‍ 62ാം ബൂത്തില്‍ വെളിച്ചക്കുറവ് മൂലം വോട്ടിങ് തടസ്സപ്പെട്ടെങ്കിലും പിന്നീടത് പരിഹരിച്ചു.
കൊടുങ്ങല്ലൂര്‍ വിബിഎസ് ഹാള്‍ 97ാം നമ്പര്‍ ബൂത്തില്‍ മെഷീന്‍ തകരാറുമൂലം വോട്ടിങ് തടസ്സപ്പെട്ടു. പൂങ്കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡ റി സ്‌കൂളില്‍ വോട്ടിങ് യന്ത്രം തകരാറിലായതുമൂലം അല്‍പസമയം വോട്ടിങ് തടസ്സപ്പെട്ടു. കയ്പമംഗലം എറിയാട് എംഐടി ബൂത്തിലും കയ്പമംഗലം പനമ്പികുന്ന് സ്‌കൂള്‍ 30ാം ബൂത്തിലും യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് അല്‍പ്പനേരം തടസ്സപ്പെട്ടു.
പെരിഞ്ഞനം സെന്‍ട്രല്‍ എല്‍പി സ്‌കൂളില്‍ തകരാറുമാലം വോട്ടിങ് യന്ത്രം മാറ്റിവച്ചു. 52ാം നമ്പര്‍ ബൂത്തില്‍ 439 പേര്‍ വോട്ട് ചെയ്തതിനു ശേഷമാണ് മെഷീന്‍ തകരാറിലായത്. പുന്നയൂര്‍ പഞ്ചായത്തിലെ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ 26ാം ബൂത്തില്‍ രാവിലെ വോട്ടിങ് യന്ത്രം തകരാറിലായി. പത്ത് മിനിറ്റ് വൈകിയാണ് ഇവിടെ വോട്ടിങ് ആരംഭിച്ചത്. കൊടകര ജിഎല്‍പി സ്‌കൂളില്‍ വോട്ടിങ് മെഷീന്‍ തകരാറു മൂലം 20 മിനിറ്റോളം വോട്ടിങ് തടസപ്പെട്ടു. പുതിയ മെഷീന്‍ വച്ച് വോട്ടിങ് പുനരാരംഭിച്ചു.
Next Story

RELATED STORIES

Share it