Second edit

യന്ത്രം ജയിക്കുന്നു

1996ല്‍ പ്രമുഖ ഐടി കമ്പനിയായ ഐബിഎം ഡീപ് ബ്ലൂ എന്നു പേരിട്ട ഒരു കംപ്യൂട്ടര്‍ നിര്‍മിച്ച് പ്രഗല്‍ഭ ചെസ് കളിക്കാരന്‍ ഗാരി കാസ്പറോവിനെ വെല്ലുവിളിച്ചിരുന്നു. കളിയില്‍ കാസ്പറോവ് തോറ്റുപോവുകയാണുണ്ടായത്. ഇപ്പോള്‍ ബഹുമിടുക്കനായ ചെസ് കളിക്കാരനെപ്പോലും തോല്‍പിക്കാന്‍ ഒരു കംപ്യൂട്ടറിനു കഴിയും. ചില കളികള്‍ മാത്രമായിരുന്നു ബാക്കി. തെക്കുകിഴക്കനേഷ്യയില്‍ പ്രചാരത്തിലുള്ള ഗോ എന്ന കളിയായിരുന്നു അതിലൊന്ന്. ഗോ ചില്ലറ കളിയല്ല. 19 ഃ19 ചതുരങ്ങളില്‍ കറുപ്പും വെളുപ്പുമായ കരുക്കള്‍ നീക്കുന്ന കളിയില്‍ മിടുക്കുകാണിക്കാന്‍ തന്നെ പാടാണ്. അതിനുമിപ്പോള്‍ ഒരു കംപ്യൂട്ടര്‍ വെല്ലുവിളിയുയര്‍ത്തി. 2014ല്‍ ഗൂഗ്ള്‍ വാങ്ങിയ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംരംഭമാണ് ഡീപ്‌മൈന്റ് എന്ന പേരിലൊരു പ്രോഗ്രാമുണ്ടാക്കി ദക്ഷിണ കൊറിയയില്‍നിന്നുള്ള ഹാന്‍ഹൂയിയെ നിലംപരിശാക്കിയത്. സാധാരണ കംപ്യൂട്ടറില്‍നിന്നു വ്യത്യസ്തമായി ഡീപ്‌മൈന്റ് പല വിവരങ്ങളും വച്ചു തീരുമാനമെടുക്കാന്‍ ശേഷിയുള്ളതായിരുന്നു. മുമ്പു നടന്ന അനേകലക്ഷം കരുനീക്കങ്ങളെക്കുറിച്ച വിവരങ്ങള്‍ അതില്‍ നേരത്തേ രേഖപ്പെടുത്തിയിരുന്നു. അവയൊക്കെ നിമിഷനേരംകൊണ്ടു പരിശോധിച്ച് എതിരാളിയെ തോല്‍പിക്കുന്ന നീക്കം ഏതെന്ന് ഡീപ്‌മൈന്റ് നിശ്ചയിച്ചു. ഹാന്‍ഹൂയിക്ക് തോല്‍വി സമ്മതിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു.  എന്നാല്‍, മല്‍സരം തീര്‍ന്നിട്ടില്ല. ലീ സെദോല്‍ എന്ന അതിസമര്‍ഥനായ ഗോ കളിക്കാരന്‍ ഡീപ്‌മൈന്റുമായി ഒന്നു പിടിച്ചുനോക്കാമെന്നു സമ്മതിച്ചിരിക്കുകയാണ്. മാര്‍ച്ചിലാണ് മല്‍സരം.
Next Story

RELATED STORIES

Share it