യഥാര്‍ഥ ശത്രുവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസ്സിനായില്ല: കാനം
BY Sumeera SMR12 May 2016 4:20 AM GMT
Sumeera SMR12 May 2016 4:20 AM GMT
കോട്ടയം: തിരഞ്ഞെടുപ്പിലെ യഥാര്‍ഥ ശത്രുവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസ്സിനും എ കെ ആന്റണിക്കും കഴിഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യുഡിഎഫിന്റെ എതിരാളി ബിജെപിയാണെന്നു തലയ്ക്കു സ്ഥിരതയുള്ളയാള്ക്കു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെതിരായ നിഷേധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ് യുഡിഎഫിന്റെ എതിരാളി ബിജെപിയെന്ന് ഉമ്മന്‍ചാണ്ടി പറയാന്‍ കാരണം. സംസ്ഥാനത്തു ബിജെപി മുന്നേറാന്‍ കാരണം യുഡിഎഫിന്റെ തെറ്റായ നയങ്ങളാണ്. എന്നാല്‍, ഇത്തവണയും ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ല. വികസന കാര്യത്തില്‍ യുഡിഎഫ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് പൊള്ളയായ കണക്കുകളാണ്. സാമ്പത്തിക അച്ചടക്കമില്ലായ്മ മൂലം കടക്കെണിയിലായിട്ടും യുഡിഎഫ് തെറ്റായ കണക്കുകള്‍ പ്രചരിപ്പിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലുമുണ്ടായ വോട്ടിങ് പാറ്റേണ്‍ ആയിരിക്കില്ല ഇത്തവണയെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഈ ജനസാഗരമാണോ രാജ്യദ്രോഹികള്‍?|THEJAS NEWS
18 Sep 2022 4:36 PM GMTബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരാണ് ഇവരെ വണങ്ങുന്നത്
21 Aug 2022 3:43 PM GMTമുര്‍മുവിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയുടെ ആദിവാസി സ്നേഹമോ?
24 July 2022 4:02 PM GMTമുസ്ലിംകളേ നിങ്ങള്‍ കീഴടങ്ങുന്നോ അതോ പൊരുതി വീഴുന്നോ? INQUEST |THEJAS ...
3 July 2022 4:54 PM GMTഇതാ പ്രകാശം പരത്തുന്ന മൂന്നു പെണ്ണുങ്ങള് |THEJAS NEWS
30 Jan 2022 4:08 PM GMT'മുസ്ലിംകളെ കൊല്ലാന്‍' ആസൂത്രിത വംശഹത്യാഹ്വാനം
23 Jan 2022 4:49 PM GMT