kasaragod local

യത്തീംഖാനയില്‍ നാല് യുവതികള്‍ക്ക് കൂടി മംഗല്യം

കാഞ്ഞങ്ങാട്: മുസ്‌ലിം യതീംഖാനയില്‍ പഠിച്ചു വളര്‍ന്ന നാല് യുവതികള്‍ക്ക് കൂടി മംഗല്യ സൗഭാഗ്യം. രണ്ട് യുവതികള്‍ കഴിഞ്ഞ ദിവസം വിവാഹിതരായി. ഈ മാസം 21നും 27നും മറ്റ് രണ്ട് യുവതികല്‍ കൂടി വിവാഹിതരാവും. ഇതോടെ കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാനയുടെ കീഴിലുള്ള വനിതാ യതീംഖാന അന്തേവാസികളില്‍ വിവാഹിതരായവരുടെ എണ്ണം പതിനാറായി.
പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വിവാഹച്ചിലവുകളും യതീംഖാനയാണ് വഹിക്കുന്നത്. ഭരണസമിതി അംഗം കെ മുഹമ്മദ് ബെസ്‌റ്റോവിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് പ്രായപൂര്‍ത്തിയെത്തിയ അന്തേവാസികളായ യുവതികള്‍ക്ക് ജീവിത പങ്കാളികളെ കണ്ടെത്തുന്നത് മുതല്‍ വിവാഹ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി വരനോടൊപ്പം പറഞ്ഞയക്കുന്നത് വരെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. നഗരത്തിലെ വ്യാപാരിയായ ആവിക്കര കൊവ്വലിലെ പി എ റഹ്മാന്‍ ഹാജിയാണ് സദ്യ സ്‌പോണ്‍സര്‍ ചെയ്തത്. പാറപ്പള്ളി കാട്ടിപ്പാറയിലെ സുഹ്‌റ-പരേതനായ ഉമര്‍ ദമ്പതികളുടെ മകളും യതീംഖാന അറബിക് കോളജില്‍ അഫ്ദലുല്‍ ഉലമ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കിയ ശിഫാനയും കള്ളാര്‍ പുഞ്ചക്കര ഹൗസില്‍ കുഞ്ഞാമദിന്റെ മകന്‍ സിദ്ദീഖും തമ്മിലുള്ള വിവാഹവും അജാനൂര്‍ കടപ്പുറത്തെ ജമീല-പരേതനായ പടിഞ്ഞാര്‍ അബ്ദുല്ല ദമ്പതികളുടെ മകളും ബിഎ ഹിന്ദി ഡിഗ്രി വിദ്യാര്‍ഥിനിയുമായ ആയിഷയും നീലേശ്വരം കൊട്രച്ചാല്‍ ഹംസയുടെ മകന്‍ സി എച്ച് നിഷാദുമാണ് വിവാഹിതരായത്.
നിക്കാഹ് കര്‍മങ്ങള്‍ക്ക് കാഞ്ഞങ്ങാട് സംയുക്ത ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
കള്ളാര്‍ മഹല്ല് ഖത്തീബ് സഈദ് ഫൈസി, നീലേശ്വരം കൊട്രച്ചാല്‍ മഹല്ല് ഖത്തീബ്, അഷ്‌റഫ് അഷ്‌റഫി, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട്, കാഞ്ഞഹസീനയുടെ നിക്കാഹ് കര്‍മം 21ന് നിത്യാനന്ദ പോളിടെക്‌നിക്ക് കോളജിന് സമീപത്തെ റഹ്മാനിയ മസ്ജിദിലും, ആയിഷത്ത് ഷാഹിനയുടെ വിവാഹം 27ന് ചെറുവത്തൂര്‍ തുരുത്തിയിലെ വരന്റെ വസതിയിലും നടത്തും.
Next Story

RELATED STORIES

Share it