മൗസുല്‍ ഡാം അറ്റകുറ്റപ്പണി: 500 സൈനികരെ അയക്കും- ഫ്രാന്‍സ്

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ മൗസുല്‍ ഡാം അറ്റകുറ്റപ്പണികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇറ്റലി 500 സൈനികരെ അയക്കുമെന്ന് പ്രതിരോധ മന്ത്രി റോബര്‍ട്ട് പിനോട്ടി അറിയിച്ചു. ഈ മാസം അവസാനത്തോടെ സൈന്യം ഇറാഖിലെത്തുമെന്നും അദ്ദേഹം ബഗ്ദാദില്‍ പറഞ്ഞു. വടക്കന്‍ മൗസുലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ഐഎസ് നിയന്ത്രണ മേഖലയിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. 3.6 കിലോമീറ്റര്‍ നീളമുള്ള ഡാമിന്റെ അറ്റകുറ്റപ്പണി നടത്താനായി ഇറ്റലിയിലെ ത്രെവി ഗ്രൂപ്പിന് ഇറാഖ് 296 മില്യന്‍ ഡോളറിന് കരാര്‍ നല്‍കിയിരുന്നു. നിലവില്‍ ഇറാഖിലെ സൈന്യത്തിന്റെ പരിശീലനത്തിനായി 380 ഓളം സൈനികരെയും ഫലുമു, റമാദി എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങളില്‍ 30 സൈനികരെയും ഫ്രാന്‍സ് വിന്യസിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it