മൗസിലിലെ സൈനികരെ പിന്‍വലിക്കല്‍; തുര്‍ക്കി അംബാസഡറെ ഇറാഖ് വിളിപ്പിച്ചു

ബഗ്ദാദ്: വടക്കന്‍ ഇറാഖി നഗരമായ മൗസിലില്‍ വിന്യസിച്ച തുര്‍ക്കി സൈനികരെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുര്‍ക്കി അംബാസഡറെ ഇറാഖി വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചു. ഇറാഖിന്റെ അനുമതി കൂടാതെയാണ് സൈന്യം ഇറാഖില്‍ പ്രവേശിച്ചതെന്നും ഇതിനെ കടന്നുകയറ്റമായാണ് രാജ്യം വിലയിരുത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഐഎസ് വിരുദ്ധ പോരാട്ടത്തിനായി കുര്‍ദ് സൈനികരെ പരിശീലിപ്പിക്കുന്ന ബാഷിഖയില്‍ 150 സൈനികരെയാണ് വിന്യസിച്ചതെന്ന് തുര്‍ക്കിഷ് പ്രധാനമന്ത്രി അഹ്മദ് ദാവൂദൊഗ്‌ലു വ്യക്തമാക്കി. ദൈനംദിന സൈനിക നടപടിയുടെ ഭാഗമായാണിത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഐഎസ് നിയന്ത്രണത്തിലാണ് മൗസില്‍. മൗസിലിനു സമീപം ഒരു വര്‍ഷം മുമ്പ് തന്നെ ഇറാഖി സൈന്യവുമായി സഹകരിച്ച് തുര്‍ക്കി സൈനികതാവളം നിര്‍മിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it