മൗലാന മസ്ഊദ് അസ്ഹറിന്റെ പങ്കിനു തെളിവില്ലെന്ന് പാകിസ്താന്‍

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേന താവളത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ജെയ്‌ശേ മുഹമ്മദ് നേതാവ് മൗലാന മസ്ഊദ് അസര്‍ ആണെന്ന ഇന്ത്യയുടെ വാദം പാകിസ്താന്‍ തള്ളി. മൗലാന മസ്ഊദ് അസ്ഹര്‍ അയച്ച ആറുപേരാണ് പത്താന്‍കോട്ട് വ്യോമതാവളത്തിനു നേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇന്ത്യയുടെ ഈ ആരോപണത്തിനു തെളിവില്ലെന്നാണ് പാകിസ്താന്റെ വാദം. അസ്ഹറിന്റെ പങ്കാളിത്തം സംബന്ധിച്ച് ചില തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ടെങ്കിവും പത്താന്‍കോട്ട് ആക്രമണം നടത്തിയവര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടില്ലെന്ന് പാകിസ്താന്‍ പറഞ്ഞു.
പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിക്കുകയും അന്വേഷണത്തിന് സഹായവാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് പ്രധാനമന്ത്രി രൂപം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it