Flash News

മൗലാനാ മസ്ഊദ് അസ്ഹറിന്റെ അറസ്റ്റിനെക്കുറിച്ച് അറിവില്ല: വിദേശ കാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ജയ്‌ശെ മുഹമ്മദ് നേതാവ് മൗലാനാ മസ്ഊദ് അസ്ഹറിന്റെ അറസ്റ്റിനെക്കുറിച്ച് തനിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ്. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സ്വീകരിച്ച നടപടികളെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. പാക് അന്വേഷണ സംഘത്തിന്റെ സന്ദര്‍ശനത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്.ഇതുവരെ അവര്‍ സ്വീകരിച്ച നടപടികള്‍ ഇന്ത്യ സന്തുഷ്ഠരാണ്. ഇന്ത്യാ-പാക് ചര്‍ച്ച ഇരു രാജ്യങ്ങളും തീരുമാനിച്ച്  പ്രഖ്യാപിക്കും-വികാസ് സ്വരൂപ് പറഞ്ഞു.
പത്താന്‍കോട്ട് വ്യോമത്താവളം ആക്രമണത്തിന്റെ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ജയ്‌ശെ മുഹമ്മദ് നേതാവ് മൗലാനാ മസ്ഊദ് അസ്ഹറിനെ പാകിസ്താന്‍ അന്വേഷണസംഘം അറസ്റ്റ് ചെയ്തതായി ഇന്നലെയാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അസ്ഹര്‍, സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ റഊഫ്, മുതിര്‍ന്ന സംഘടനാ നേതാക്കള്‍ എന്നിവരെ ഇസ്‌ലാമാബാദില്‍ പോലിസ് പിടികൂടിയെന്നും ഓഫിസുകള്‍ സീല്‍ ചെയ്തുവെന്നുമാണ് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
എന്നാല്‍, നിരവധി ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഓഫിസ് ഇറക്കിയ പ്രസ്താവനയില്‍ മസ്ഊദിന്റെ പേരെടുത്തു പറഞ്ഞിരുന്നില്ല.  1999ല്‍ ഇന്ത്യന്‍ ജയിലിലായിരുന്ന മസ്ഊദിനെ കാന്തഹാര്‍ വിമാനറാഞ്ചികളുടെ ആവശ്യപ്രകാരം കൈമാറുകയായിരുന്നു. അസ്ഹറിനെ മുന്‍കരുതലെന്ന നിലയില്‍ കസ്റ്റഡിയില്‍ എടുത്തതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Next Story

RELATED STORIES

Share it