മൗലാനാ അബ്ദുര്‍റഹീം ഖുറേഷി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ പണ്ഡിതനും ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിയുമായ മൗലാനാ അബ്ദുര്‍റഹീം ഖുറേഷി അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 4.30നായിരുന്നു മരണം.
പേഴ്‌സനല്‍ ലോ ബോര്‍ഡ് സ്ഥാപകാംഗമായ ഖുറേഷി, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യാ മജ്‌ലിസ് തമീറെ മില്ലത്ത് പ്രസിഡന്റായിരുന്നു. ഇന്നലെ അസര്‍ നമസ്‌കാരത്തിനു ശേഷം ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ നടന്ന ജനാസ നമസ്‌കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. പേഴ്‌സനല്‍ ലോ ബോര്‍ഡ് അധ്യക്ഷന്‍ മൗലാനാ റാബിഅ് നദ്‌വി, പ്രവര്‍ത്തക സമിതി അംഗം ഇ അബൂബക്കര്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it