World

മ്യാന്‍മറില്‍ ജലോല്‍സവത്തിനിടെ 34 മരണം

നേപിഡോ: മ്യാന്‍മറിലെ പരമ്പരാഗതമായ തിന്‍ഗ്യാന്‍ ജലോല്‍സവത്തിനിടെ വ്യത്യസ്ത സംഭവങ്ങളില്‍ 34 പേര്‍ മരിച്ചു. അഞ്ചു ദിവസം നീണ്ട ജലോല്‍സവത്തിനിടെയുണ്ടായ അപകടങ്ങളിലാണ് 14 പേര്‍ മരിച്ചത്. 235 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 17 പേര്‍ മറ്റു കാരണങ്ങളാലാണ് മരിച്ചതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ആഘോഷങ്ങള്‍ക്കിടെ മൂന്നു കൊലപാതകങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടതായി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it