മ്യാന്‍മര്‍ സിവിലിയന്‍ ഭരണം: ചുമതലകളുമായി മുന്നോട്ടുപോവുമെന്ന് സൈനിക മേധാവി

നേപിഡോ: നൊേബല്‍ പുരസ്‌കാര ജേതാവ് ഓങ്‌സാന്‍ സൂച്ചിയുടെ നേതൃത്വത്തില്‍ രാജ്യത്ത് അധികാരത്തില്‍വന്ന സിവിലിയന്‍ ഭരണ നേതൃത്വത്തിനു കീഴിലെ ചുമതലകളുമായി മുന്നോട്ടുപോവുകയാണെന്ന് മ്യാന്‍മര്‍ സൈനിക മേധാവി.
തിരഞ്ഞെടുക്കപ്പെട്ട സിവിലിയന്‍ സര്‍ക്കാരിന്റെ നേതൃത്വം തള്ളിക്കളയുന്നതിനായി തങ്ങള്‍ക്കൊരു കാരണവുമില്ലെന്നും സൈനിക മേധാവി ജനറല്‍ മിന്‍ ഓങ് ഹ്‌ലൈങ് തലസ്ഥാനമായ നേപിഡോവിനു സമീപമുള്ള സൈനികാസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
50 വര്‍ഷത്തോളം നീണ്ട സൈനികഭരണത്തിനു ശേഷം കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി മ്യാന്‍മറില്‍ അധികാരത്തിലെത്തിയത്. മൂന്നു സുരക്ഷാവിഭാഗം മന്ത്രിമാരുടെ നിയന്ത്രണമുള്‍പ്പെടെയുള്ള സൈന്യത്തിന് ഭരണത്തില്‍ ഇപ്പോഴും നിര്‍ണായക രാഷ്ട്രീയ സ്ഥാനമുണ്ട്.
പാര്‍ലമെന്റില്‍ നാലിലൊന്നു സീറ്റുകളുള്ള സൈന്യത്തിന് ഭരണഘടനയില്‍ സര്‍ക്കാര്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കെതിരേ വീറ്റോ അധികാരം പ്രയോഗിക്കാനും സാധിക്കും.
Next Story

RELATED STORIES

Share it