മ്യാന്മര് പ്രസിഡന്റായി ഹിതിന് ച്യോ സ്ഥാനമേറ്റു
BY Rayees RKN30 March 2016 7:53 PM GMT
Rayees RKN30 March 2016 7:53 PM GMT
നേയ്പിഡോ: അഞ്ചു പതിറ്റാണ്ടിലധികം നീണ്ട പട്ടാളഭരണം അവസാനിച്ച മ്യാന്മറില് പുതിയ പ്രസിഡന്റായി ഹിതിന് ച്യോ സ്ഥാനമേറ്റു. ഭരണകക്ഷി നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ (എന്‍എല്‍ഡി) നേതാവും സമാധാന നൊബേല്‍ പുരസ്കാര ജേതാവുമായ ഓങ് സാന്‍ സൂച്ചിയുടെ വിശ്വസ്തനായാണ് ഹിതിന് ച്യോ അറിയപ്പെടുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ 2011 മുതല്‍ ഭരണം നടത്തുന്ന തെയിന്‍ സെയിനില്‍ നിന്ന് ച്യോ അധികാരമേറ്റെടുത്തു. സ്ഥാനമേറ്റെടുക്കുന്ന മന്ത്രിസഭയില്‍ വിദേശകാര്യം, വിദ്യാഭ്യാസം, ഊര്‍ജം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി ഓങ് സാന്‍ സൂച്ചി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റിന്റെ ഓഫിസിന്റെ ചുമതലയും സൂചിയുടെ വകുപ്പുകളില്‍ ഉള്‍പ്പെടുന്നു. 1962 മുതല്‍ തുടരുന്ന പട്ടാളഭരണത്തിനൊടുവില്‍ കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ എന്‍എല്‍ഡി വിജയിച്ചിരുന്നു. ഭരണഘടനാപരമായ വിലക്ക് നിലനില്‍ക്കുന്നതിനാലാണു സൂച്ചിക്ക് പ്രസിഡന്റാവാന്‍ കഴിയാതിരുന്നത്. രണ്ട് വൈസ് പ്രസിഡന്റുമാരും ഇന്നലെ സത്യപ്രതിജ്ഞചെയ്തു സ്ഥാനമേറ്റു. സൈന്യം നാമനിര്‍ദേശം ചെയ്ത ഒരാളും ഇതിലുള്‍പ്പെടുന്നു. അതേസമയം രാജ്യത്തു പട്ടാളം പ്രധാന രാഷ്ട്രീയശക്തിയായി നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് സൈനികമേധാവി മിന് അനുങ് ഹ്ലൈങ് പ്രതികരിച്ചു. നേയ്പിഡോവില് നടന്ന സായുധസേനാദിനാചരണത്തിലാണ് അനുങ് ഹ്ലൈങ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശസ്ത എഴുത്തുകാരനായിരുന്ന മിന് തു വാന്‍ന്റെ മകനായി 1946ല്‍ ജനിച്ച ഹിതിന് ച്യോ പതിറ്റാണ്ടുകളായി ഓങ്സാന്‍ സൂച്ചിയുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന നേതാവാണ്. യംഗൂണില്‍ ഹൈസ്കൂള്‍ പഠനകാലത്ത് സൂച്ചിയുടെ സഹപാഠിയായിരുന്നു. ഓങ്സാന്‍ സൂച്ചിയെ വീട്ടുതടങ്കലില്‍ വച്ച നടപടിയെ പരസ്യമായി ചോദ്യംചെയ്തതിനെത്തുടര്‍ന്ന് 2000ല്‍ പട്ടാളഭരണകൂടം ഇദ്ദേഹത്തെ തടവിലയച്ചിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT