മ്യാന്‍മര്‍ ഖനി അപകടം: കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

യംഗൂണ്‍: വടക്കന്‍ മ്യാന്‍മറിലെ കാചിന്‍ സംസ്ഥാനത്തെ രത്‌നഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. 104 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. രത്‌നം തിരയുന്നതിനിടെ ശനിയാഴ്ചയാണ് അപകടമുണ്ടായത്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. ഖനിയെ സംബന്ധിച്ച് ഇന്നേവരെ പുറംലോകത്തിനു വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഘര്‍ഷമേഖലയായ കാചിനിലെ രത്‌നവ്യാപാരത്തില്‍നിന്ന് ലക്ഷക്കണക്കിനു ഡോളറാണ് കമ്പനികള്‍ ലാഭംകൊയ്യുന്നത്.
വന്‍ വ്യവസായികളും മിലിറ്ററി ബന്ധമുള്ളവരും മയക്കുമരുന്ന് വ്യവസായികളുമാണ് ഇവിടെരത്‌നവ്യാപാരം നിയന്ത്രിക്കുന്നത്. മ്യാന്മറിലെ ഏറ്റവും അമൂല്യമായ രത്‌നങ്ങളാണ് ഇവിടെനിന്ന് ഖനനം ചെയ്‌തെടുക്കുന്നത്.
Next Story

RELATED STORIES

Share it