മ്യാന്‍മര്‍: ഓങ്‌സാന്‍ സൂച്ചി വിദേശകാര്യമന്ത്രിയാവും

നാപിഡോ: മ്യാന്‍മര്‍ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) നേതാവ് ഓങ്‌സാന്‍ സൂച്ചി പുതിയ മന്ത്രിസഭയില്‍ ഇടംപിടിച്ചു. പ്രസിഡന്റ് പദവി വഹിക്കുന്നതിനു സൂച്ചിക്കു ഭരണഘടനാ വിലക്കുള്ളതിനാല്‍ മന്ത്രിസഭയിലും അംഗമാവില്ലെന്നാണു കരുതിയിരുന്നത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടിന്‍ ച്വ പാര്‍ലമെന്റിനു മുമ്പില്‍ സമര്‍പ്പിച്ച 18 അംഗ പട്ടികയിലാണു സൂച്ചിയുടെ പേര് ഇടംപിടിച്ചത്.
വിദേശകാര്യ, ഊര്‍ജ, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെയും പ്രസിഡന്റിന്റെ ഓഫിസ് മന്ത്രിയുടെയും ചുമതല സൂച്ചിക്കായിരിക്കുമെന്നാണു മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. അതേസമയം, മറ്റു വനിതകളെ മന്ത്രിസഭയിലേക്കു പരിഗണിച്ചിട്ടില്ല.
ബന്ധുക്കള്‍ക്കു വിദേശ പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ മ്യാന്‍മറില്‍ പ്രസിഡന്റ് പദവിയിലിരിക്കാനാവില്ല. സൂച്ചി പ്രസിഡന്റാവുന്നതു തടയുകയെന്ന ലക്ഷ്യത്തോടെ സൈനിക ഭരണകൂടമാണ് ഈ വകുപ്പ് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. സൈനിക നേതാക്കളുമായി ആഴ്ചകളോളം ചര്‍ച്ച ചെയ്തിട്ടും ഇക്കാര്യത്തില്‍ മാറ്റംവരുത്താന്‍ എന്‍എല്‍ഡിക്ക് സാധിച്ചിട്ടില്ല.
Next Story

RELATED STORIES

Share it