മോഷണശ്രമത്തിനിടെ രണ്ടു പേര് പോലിസ് പിടിയില്‍
BY Sumeera SMR29 Oct 2015 5:14 AM GMT
Sumeera SMR29 Oct 2015 5:14 AM GMT
കൊല്ലം: മോഷണശ്രമത്തിനിടെ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലിസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി കൊല്ലം വടയാറ്റുകോട്ടയില്‍ ഷോപ്പിങ് കോപ്ലക്സിന് സമീപം മോഷണം നടത്താന്‍ ശ്രമിച്ച തിരുവനന്തപുരം കരമന സൗത്ത് റോഡില്‍ മുടവന്മുകള് അറ്റിന്കര വീട്ടില്‍ ജയന് (31), കുരീപ്പുഴ സ്നേഹാ നഗര്‍ -62 പനമൂട്ടില്‍ കിഴക്കതില്‍ നസീം(സലീം-32) എന്നിവരാണ് പോലിസ് പിടിയിലായത്. ഷോപ്പിങ് കോപ്ലക്സിന് സമീപം സംശയകരമായ നിലയില്‍ കണ്ട ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഇവരുടെ കൈവശം മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊല്ലത്ത് പലമോഷണങ്ങളിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നും ഇവര്‍ ജയിലില്‍ വച്ച് പരിചയപ്പെട്ടവരാണെന്നും പോലിസിനോട് സമ്മതിച്ചത്. പ്രതികള്‍ ഒരു മാസം മുമ്പ് മാത്രമാണ് ജയിലില്‍ നിന്നും പുറത്തുവന്നത്. കൊല്ലം ഈസ്റ്റ് സിഐ എസ് ഷെരീഫ്, ഈസ്റ്റ് എസ്ഐ ആര് രാജേഷ്കുമാര്‍, ഗ്രേഡ് എസ്ഐ ടി പുഷ്പരാജന്‍,ജിഎഎസ്ഐ അബ്ദുള്‍ മജീദ്, കൊല്ലം സിറ്റി പോലിസ് ആന്റി തെഫ്റ്റ് സ്ക്വാഡ് അംഗങ്ങളായ ജോസ്പ്രകാശ്, അനന് ബാബു, ഹരിലാല്‍ എന്നി വരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT