Alappuzha local

മോഷണക്കേസിലെ പ്രതികള്‍ പിടിയില്‍

കായംകുളം: നിരവധി മോഷണ കേസിലെ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍.
കൊല്ലം കണ്ടച്ചിറ തുളയാട്ടു വീട്ടില്‍ മൊട്ടജോസ് എന്നു വിളിക്കുന്ന ജോസ്(42), തിരുവനന്തപുരം പാപ്പനം കോട് മിനി ഹൗസില്‍ അമ്പിളി എന്നു വിളിക്കുന്ന സന്തോഷ് കുമാര്‍(49) എന്നിവരെയാണ് കായംകുളം പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തി വരികയായിരുന്നു ഇവര്‍. കഴിഞ്ഞ ഓണത്തിന് വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയം നോക്കി ഗോവിന്ദമുട്ടം ശീമാട്ടി വീടിന്റെ ജനാല പെട്രോള്‍ ഒഴിച്ച് കത്തിച്ച് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷവും 15 പവനും മോഷ്ടിച്ച കേസിലെ പ്രതിയാണ് മൊട്ട ജോസ്. കുറ്റിത്തെരുവില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് സന്തോഷ് കുമാര്‍. രണ്ടുപേരും ചേര്‍ന്ന് തശ്ശൂര്‍ ജില്ലയിലെ പോട്ട, മാള, വീയൂര്‍, കോട്ടയം, കുറവിലങ്ങാട്, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, ഇരവികാട്, ചുടുകാട്, മാവേലിക്കര, പൈനുംമൂട്, ചാരുംമൂട്, നങ്യാര്‍കുളങ്ങര, കരുവാറ്റ, കൃഷ്ണപുരം, കൊല്ലം ജില്ലയിലെ ഭരണിക്കാവ്, കുണ്ടറ, കൊട്ടിയം, ഓച്ചിറ തുടങ്ങിയ സ്ഥലങ്ങലിലെ നൂറോളം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പകല്‍ സമയങ്ങളില്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസ്സുകളില്‍ യാത്ര ചെയ്ത് ഗേറ്റ് താഴിട്ടുപൂട്ടിയിരിക്കുന്ന വീടുകള്‍, പത്രങ്ങള്‍ എടുക്കാത്ത വീടുകള്‍ എന്നിവ നോക്കിവയ്ക്കും. പിന്നീട് രാത്രി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്.
എസ്പി അശോക് കുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിസൈഎസ്പി എസ് ഷിഹാബുദീന്‍, സിഐ കെ സദന്‍, എസ്‌ഐ ഡി രജീഷ്‌കുമാര്‍, ആന്റീതെഫ്റ്റ് സ്‌ക്വാഡിലെ സന്തോഷ്, ഇല്യാസ്, വിദ്യാധരന്‍, ഷാഫി, സിപിഒമാരായ അജയകുമാര്‍, രാജേഷ്, മനോജ്, ജയചന്ദ്രന്‍, റോഷിത്, റജി,എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്‌
Next Story

RELATED STORIES

Share it