kozhikode local

മോഷണം വ്യാപകമാവുന്നു

കൊടുവള്ളി: കടകളിലും പള്ളികളിലും മൊബൈല്‍ ഫോണ്‍ മോഷണം വ്യാപകമെന്ന് പരാതി. ആരാമ്പ്രം പുള്ളിക്കോത്ത് വാരിപ്പുറം ജുമാ മസ്ജിദില്‍ ഇന്നലെ പുലര്‍ച്ചെ ആറോടെ സുബ്ഹി നിസ്‌കാര സമയത്ത് മൂന്നോളം മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്.
നിസ്‌കാരത്തിനെത്തിയ രണ്ട് പേരുടെ ഫോണുകള്‍ ജനലില്‍ വെച്ചതും പള്ളിയിലെ മുസ്‌ല്യാരുടെ മുകളിലെ മുറിയില്‍ വെച്ച ഫോണുമാണ് മോഷണം പോയത്.നിസ്‌കാരം കഴിഞ്ഞ ശേഷമാണ് ഫോണുകള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പും ഇവിടെ മുസ്‌ല്യാരുടെ മുറിയില്‍ നിന്നും പഴ്‌സും പണവും നിസ്‌കാര സമയത്ത് മോഷണം പോയിരുന്നു. തൊട്ടടുത്തുള്ള ആരാമ്പ്രം വെല്യേരിയില്‍ ജുമാ മസ്ജിദിലും ഇമാമിന്റെ മുറിയില്‍ കയറി വാച്ചും പണവും മോഷണം നടത്തിയ സംഭവവുമുണ്ടായിട്ടുണ്ട്.കഴിഞ്ഞ ദിവസം ആരാമ്പ്രം അങ്ങാടിയിലെ ഒരു പ്രമുഖ ബേക്കറിയില്‍ നിന്നും വില പിടിപ്പുള്ള ഒരു മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. പിന്നീട് കടയിലെ സിസിടി വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കടയില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീയുടെ കൂടെ വന്നയാളാണ് മോഷണം നടത്തുന്നതെന്ന് വ്യക്തമായെങ്കിലും ആളെ തിരിച്ചറിയാത്തതിനാല്‍ തുമ്പൊന്നും ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it