thrissur local

മോഷണം തുടര്‍ക്കഥയാവുന്നു; തീരദേശവാസികള്‍ക്ക് തലവേദനയായി ഇതര സംസ്ഥാനക്കാര്‍

ചാവക്കാട്: മോഷണം തുടര്‍ക്കഥയായതോടെ വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ മേല്‍വിലാസമില്ലാതെ താമസിക്കുന്ന ഇതരസംസ്ഥാനത്തുകാര്‍ നാട്ടുകാര്‍ക്ക് തലവേദനയാവുന്നു.
തീരദേശ മേഖലയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങള്‍ വ്യാപകമായതോടെ ഇക്കൂട്ടരെ പേടിച്ച് വീടുപൂട്ടി പോകാന്‍ പോലും ഭയപ്പെടുകയാണ് തീരദേശവാസികള്‍. ആക്രി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന വീടുകളിലെത്തുന്ന സ്ത്രീകളടക്കമുള്ള സംഘങ്ങള്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്.
മോഷണ സംഘങ്ങള്‍ക്ക് പുറമെ ഇതര സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നിരവധി പേരും തീരദേശ മേഖലകളിലെ വിവിധ വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ ഒളിച്ചു താമസിക്കുന്നുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഌങ്ങാട്ടെ ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പിടിയിലായതിനെ തുടര്‍ന്ന് മേഖലയിലെ വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളടക്കമുള്ളവരുടെ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും സ്‌റ്റേഷനില്‍ എത്തിക്കണമെന്ന് ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ക്ക് പോലിസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, നിര്‍ദേശം ഇതുവരെ നടപ്പായില്ല. ചാവക്കാടും പരിസരപ്രദേശങ്ങളിലും 1500നും 2000നുമിടയില്‍ ഇതര സംസ്ഥാനത്തുകാര്‍ താമസിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരില്‍ ഭൂരിഭാഗം ആളുകളുടെയും മേല്‍വിലാസമോ മറ്റ് രേഖകളോ ഒന്നും തന്നെ ക്വാ ര്‍ട്ടേഴ്‌സുടമകളുടെയോ പോലിസിന്റെയോ കയ്യിലില്ല.
ഒരാഴ്ചക്കിടെ പാലയൂരില്‍ വീടിന്റെ ഓടു തകര്‍ത്ത് 30,000 രൂപയും കടപ്പുറം കറുകമാട് വീട്ടില്‍ നിന്നും 17 പവന്‍ സ്വര്‍ണാഭരണങ്ങളും മോഷണം പോയിരുന്നു. മോഷണം നടന്ന വീടുകളില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയും പോലിസ് അന്വേഷണം ശക്തമാക്കുകയും ചെയ്തിട്ടും ഇതു വരെ മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it