മോശം പെരുമാറ്റം; സ്രാനിനു പിഴ

മൊഹാലി:സ്വഭാവദൂഷ്യത്തിന് സണ്‍റൈസസ് ഹൈദരാബാദിന്റെ ഇടംകൈയന്‍ പേസ് ബൗളര്‍ ബരീന്ദ്രര്‍ സ്രാനിന് പിഴ. മാച്ച് ഫീയുടെ 10 ശതമാനം തുക പിഴയായി അടയ്ക്കണം.
മുംബൈ ഇന്ത്യന്‍സിന് എതിരായ ഐപിഎല്‍ മല്‍സരത്തിലാണ് സ്രാന്‍ മോശമായി പെരുമാറിയത്. ഇത്തരം സ്വഭാവദൂഷ്യങ്ങള്‍ മല്‍സരത്തിന്റെ ആവേശം കെടുത്തുമെന്ന് മാച്ച് റഫറി വിധിച്ചു.
കളിയില്‍ ഹൈദരാബാദിന് വേണ്ടി നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി സ്രാന്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it