മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുന്നു: ഇ അബൂബക്കര്‍

വാടാനാംകുറുശ്ശി: എല്ലാ മതസ്ഥരും ഒരുപോലെ ജീവിക്കുന്ന ഇന്ത്യയില്‍ തുടര്‍ന്നും സമന്മാരായി ജീവിക്കാനുള്ള അവസരം ഉണ്ടാവണമെന്നും അത് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് മോദി അധികാരത്തില്‍ വന്നശേഷം സംഘപരിവാര ശക്തികള്‍ നടത്തുന്നതെന്നും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍. വിദ്വേഷവും ദാരിദ്ര്യവും രാജ്യത്ത് അനുദിനം വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വള്ളുവനാട് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച വള്ളുവനാട് ഹൗസിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പരം അംഗീകരിക്കുമ്പോള്‍ മാത്രമേ രാജ്യത്ത് മതേതരത്വം പുലരുകയുള്ളൂ. നിരക്ഷരതാ നിര്‍മാര്‍ജനവും ദാരിദ്ര്യ നിര്‍മാര്‍ജനവും യാഥാര്‍ഥ്യമാവണം. നിയമം നടപ്പാക്കേണ്ട പോലിസ് തന്നെ അത് ലംഘിക്കുകയാണ്. ജെഎന്‍യു വിഷയത്തില്‍ അതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നാം സഹിഷ്ണുതയുള്ളവരും നിര്‍ഭയരും ആവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ സാംസ്‌കാരിക മണ്ഡലത്തില്‍ ചരിത്രം കുറിക്കുന്ന കേന്ദ്രമായി വള്ളുവനാട് ഹൗസ് മാറണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് ബഷീര്‍ മൗലവി അധ്യക്ഷനായി.
Next Story

RELATED STORIES

Share it