മോദി സര്‍ക്കാര്‍ ബ്രാഹ്മണവാദത്തെ പിന്തുക്കുന്നു: അരുന്ധതി റോയ്

പൂനെ: കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ബ്രാഹ്മണവാദത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ഹിന്ദു രാഷ്ട്രത്തിന്റെ പേരില്‍ കേന്ദ്രം ബ്രാഹ്മണവാദം അവതരിപ്പിക്കുകയാണ്. അസഹിഷ്ണുത പോലുള്ള വാക്കുകള്‍ ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളെത്തുടര്‍ന്ന് മതന്യൂനപക്ഷങ്ങള്‍ ഭീതിയനുഭവിക്കുന്നതിനെ സൂചിപ്പിക്കാന്‍ പര്യാപ്തമല്ലെന്നും റോയ് പറഞ്ഞു.

മഹാത്മജ്യോതി ഫൂലെ തുല്യതാ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പുരസ്‌കാര ദാനച്ചടങ്ങിന് നേരെ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. സാമൂഹിക പരിഷ്‌കര്‍ത്താക്കളെ ഹിന്ദുത്വ അനുകൂലരാക്കി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് റോയ് പറഞ്ഞു. ബി ആര്‍ അംബേദ്കര്‍ അത്തരം ഒരു വ്യക്തിയാണ്. അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തെ ഹിന്ദുമതത്തെ അനുകൂലിക്കുന്ന വ്യക്തിയായി ബിജെപി സര്‍ക്കാര്‍ ചിത്രീകരിക്കുന്നു. ചരിത്രത്തെ മാറ്റിയെഴുതാനും ഗവേഷണ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാനും ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും റോയ് പറഞ്ഞു.
Next Story

RELATED STORIES

Share it