മോദി സര്‍ക്കാര്‍ ഓന്തിനേക്കാള്‍ വേഗത്തില്‍ നിറം മാറുന്നു: ശിവസേന

മുംബൈ: നരേന്ദ്ര മോദി സര്‍ക്കാര്‍ ഓന്തുകളേക്കാള്‍ വേഗത്തില്‍ നിറംമാറുന്നവരാണെന്ന് ബിജെപിയുടെ സഖ്യകക്ഷികൂടിയായ ശിവസേന. കശ്മീര്‍ നേതാക്കള്‍ക്ക് ഏതു രാജ്യത്തെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്നതിന് തടസ്സമില്ലെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് ശിവസേനയെ ചൊടിപ്പിച്ചത്. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാക്കള്‍ കശ്മീര്‍ പ്രശ്‌നം പാകിസ്താനുമായി ചര്‍ച്ചനടത്താന്‍ പോവുകയാണ്. കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് അതിന് അനുമതി നല്‍കിയിട്ടുണ്ട്. നാളെ കശ്മീര്‍ പ്രശ്‌നം അവര്‍ മസൂദ് അസര്‍, ദാവൂദ് ഇബ്രാഹിം, സഖിയുര്‍റഹ്മാന്‍ എന്നിവരുമായും ചര്‍ച്ചചെയ്യും- സേനാ മുഖപത്രമായ സാമ്‌ന പറഞ്ഞു.
Next Story

RELATED STORIES

Share it