മോദി സര്‍ക്കാരിന്റെ വാര്‍ഷികം: ബച്ചന് ആതിഥേയത്വം വഹിക്കും
BY Sumeera SMR25 May 2016 3:34 AM GMT
Sumeera SMR25 May 2016 3:34 AM GMT
ന്യൂഡല്‍ഹി: ഈ മാസം 28ന് ഇന്ത്യാ ഗേറ്റില്‍ മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വര്‍ണശബളമായ പരിപാടിക്ക് ബോളിവുഡ് താരം അമിതാഭ് ബച്ചന് ആതിഥേയത്വം വഹിക്കും. പ്രധാനമന്ത്രിയും മിക്ക കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചിത്രീകരിക്കുന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
സ്മൈല്‍ പ്ലീസ്(ഒന്ന് ചിരിക്കൂ) എന്നു പേരിട്ടിട്ടുള്ള പരിപാടി ദൂരദര്ശന് സംപ്രേഷണം ചെയ്യും. മോദി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങള്‍ ഈ മാസം 26 മുതല്‍ ജൂണ്‍ 10വരെ 200 കേന്ദ്രങ്ങളില്‍ നടത്തും. ആഘോഷങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഗ്രാമവികസന മന്ത്രി എം വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിമാരായ നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എന്നിവരാണു സമിതിയിലെ മറ്റംഗങ്ങള്‍.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT