മോദി സംസ്ഥാനങ്ങളിലെത്തുന്നത് നോട്ടുപെട്ടിയുമായെന്ന്

ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളടങ്ങിയ പെട്ടിയുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സുല്‍ത്താന്‍ അഹ്മദ് ലോക്‌സഭയില്‍ ആരോപിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അഹ്മദിന്റെ ആരോപണം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിഷേധിച്ചു. വിവാദപരാമര്‍ശം സഭാരേഖകളില്‍നിന്ന് നീക്കംചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പാര്‍ലമെന്ററികാര്യ മന്ത്രി രാജീവ് പ്രതാപ് റൂഡിയും അഹ്മദിനെ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it