മോദി സംരക്ഷിക്കുന്നത് വ്യവസായികളുടെ താല്‍പര്യം

ബോര്‍ഘട്ട് (അസം): തിരഞ്ഞെടുത്ത ഏതാനും വ്യവസായികളുടെയും കള്ളപ്പണക്കാരുടെയും താല്‍പര്യങ്ങളാണ് പ്രധാനമന്ത്രി സംരക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അതേസമയം, ശമ്പളക്കാരുടെ ജീവിത സമ്പാദ്യത്തിന് നികുതിയിടുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അസമില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ ബാധിക്കുന്നതല്ല. പ്രൊവിഡന്റ് ഫണ്ടിന് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കും വരെ കോണ്‍ഗ്രസ് പോരാട്ടം തുടരും. അധികാരത്തില്‍ വന്നാല്‍ കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്ന വാഗ്ദാനം വിഴുങ്ങി ഫെയര്‍ ആന്റ് ലൗലി പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു.
Next Story

RELATED STORIES

Share it