Flash News

മോദി മാജിക്കിന് പിന്നില്‍ ടെലിപ്രോംപ്റ്റര്‍

മോദി മാജിക്കിന് പിന്നില്‍  ടെലിപ്രോംപ്റ്റര്‍
X
modi-prompter

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇംഗ്ലീഷ് പ്രസംഗം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. നേരത്തെ തന്നെ പ്രസംഗത്തില്‍ മോദി കൈയ്യടി നേടിയിട്ടുണ്ടെങ്കിലും എഴുതി തയ്യാറാക്കിയ കടലാസില്‍ ഒന്ന് നോക്കുകപോലും ചെയ്യാതെ മോദിയ്ക്ക് ഇംഗ്ലീഷില്‍ ഇത്ര നന്നായി പ്രസംഗിക്കാന്‍ കഴിയുമോ എന്ന സംശയമായിരുന്നു എല്ലാവര്‍ക്കും. ആ സംശയത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അമേരിക്കന്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ക്യാപിറ്റല്‍ ഹില്ലിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
മോദിയുടെ പ്രസംഗ പീഠത്തിന് ഇരുവശങ്ങളിലായി വച്ച ടെലി പ്രോംപ്റ്ററുകളുടെ സഹായത്തോടെയാണ് അദ്ദേഹം പ്രസംഗിച്ചത്. ടെലിവിഷന്‍ വാര്‍ത്താ അവതരണത്തിന് ഉപയോഗിക്കുന്ന പ്രോംപ്റ്ററിന്റെ കുറച്ചുകൂടി ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതിക വിദ്യയാണ് ഇത്.
കണ്ണാടി പോലുള്ള പ്രതലത്തില്‍ വരുന്ന വാക്കുകള്‍ പ്രാസംഗികനല്ലാതെ മറുവശത്തിരിക്കുന്നവര്‍ക്ക് കാണാന്‍ സാധിക്കില്ല. ഇരുവശങ്ങളിലുള്ള പ്രോംപ്റ്ററില്‍ പ്രാസഗിംകന്‍ നോക്കുമ്പോള്‍ സദസ്സിനെയാണ് നോക്കുന്നതെന്ന പ്രതീതിയുണ്ടാവും.ഇതിന്റെ മറ്റൊരു പ്രത്യേകത പ്രാസംഗിക്കുന്ന വ്യക്തിയുടെ ഉച്ചാരണ വേഗത്തിനനുസരിച്ച് വരികളുടെ വേഗവും ക്രമീകരിക്കാം എന്നതാണ്. ഐഎസ്ആര്‍ഒയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മോദി ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ചത്.
Next Story

RELATED STORIES

Share it