മോദി പ്രവാസികളുടെ സുരക്ഷ തകര്‍ക്കുന്നു: എം എം ഹസന്‍

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുതയും വര്‍ഗീയതയും വളര്‍ത്തുന്ന മോദി സര്‍ക്കാര്‍ വിദേശത്ത് ഉപജീവനം നടത്തുന്ന പ്രവാസി ഇന്ത്യാക്കാരുടെ സുരക്ഷിതത്വവും ക്ഷേമവും തകര്‍ക്കുന്ന നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് കെപിസിസി ഉപാധ്യക്ഷന്‍ എം എം ഹസന്‍. നാട്ടിലും വിദേശത്തും ഇന്ത്യക്കാരെ ദ്രോഹിക്കുന്ന ഭരണമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹസന്‍.
പ്രവാസികളോടുള്ള കേന്ദ്ര അവഗണയുടെ അവസാനത്തെ തെളിവാണ് പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ നടപടി. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിന് എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരിക്കുമ്പോഴാണ് കേന്ദ്രം പ്രവാസികാര്യ മന്ത്രാലയംതന്നെ നിര്‍ത്തലാക്കിയത്. പ്രവാസി ക്ഷേമത്തിന് യുപിഎ, യുഡിഎഫ് സര്‍ക്കാരുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴാണ് പ്രവാസി സമൂഹം താരതമ്യം ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it