മോദി നടപ്പാക്കിയത് ഫെയര്‍ ആന്റ് ലൗലി പദ്ധതി: രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കള്ളപ്പണം വെളുപ്പിക്കാന്‍ മോദി ഫെയര്‍ ആന്റ് ലൗലി പദ്ധതിയാണ് നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. അധികാരത്തിലെത്തിയാല്‍ കള്ളപ്പണക്കാരെ ജയിലിലടക്കുമെന്ന് അവകാശപ്പെട്ട മോദി ഇപ്പോള്‍ കള്ളപ്പണക്കാര്‍ക്ക് രക്ഷമാര്‍ഗം ഒരുക്കി. മുംബൈ ആക്രമണത്തിനുശേഷം ഒരു ചെറിയ കൂട്ടിലടച്ചിരുന്ന പാകിസ്താനെ പെട്ടന്നുള്ള ലാഹോര്‍ സന്ദര്‍ശനത്തിലുടെ മോദി മോചിപ്പിച്ചു. അദ്ദേഹം പറഞ്ഞു. ജെഎന്‍യു വിഷയത്തില്‍ മോദി മൗനം പാലിക്കുകയാണ്. മോദി തന്റെ മന്ത്രിമാരടക്കം ആരുടെയും വാക്കുകള്‍ ശ്രദ്ധിക്കുന്നില്ല. മോദി പ്രതിപക്ഷം പറയുന്നത് കേള്‍ക്കണമെന്നും തങ്ങള്‍ സര്‍ക്കാരിന്റെ ശത്രുവോ സര്‍ക്കാരിനെ വെറുക്കുന്നവരോ അല്ലെന്നും രാഹുല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it